1961-ലാണ് സി.ജെ. സ്‌മാരക പ്രസംഗസമിതി പ്രവര്‍ത്തനമാരംഭിച്ചത്. ഇതിനകം സാഹിത്യത്തിലെ സമസ്‌തവിഷയങ്ങളും സി.ജെ. സ്‌മാരക പ്രസംഗങ്ങളില്‍ ചര്‍ച്ച ചെയ്‌തിട്ടുണ്ട്. നാടകം, കഥകളി, കൂത്ത് തുടങ്ങിയ വിവിധ കലാപരിപാടികളും, പ്രശസ്‌ത കവികള്‍ പങ്കെടുത്ത കവിയരങ്ങും മിക്ക വര്‍ഷങ്ങളിലും സംഘടിപ്പിക്കാറുണ്ട്. ഇന്ന് ജീവിച്ചിരിക്കുന്നവരും യശഃശരീരരുമായ മിക്ക സാഹിത്യ സാംസ്‌കാരിക നായകന്മാരും പ്രസംഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
സമിതി ഇതിനകം ഈടുറ്റ പല പുസ്‌തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ``നാടകം ഒരു പഠനം'' കേരള സര്‍വ കലാശാലയില്‍ ബി.എ, ബി.എസ്.സി-യുടെ ടെക്‌സ്റ്റ് ബുക്കായിരുന്നു. ``ജവഹര്‍ലാല്‍ നെഹ്‌റു '' എന്ന പുസ്‌തകം കേരള, മധുര സര്‍വകലാശാലകളുടെ ടെക്‌സ്റ്റ് ബുക്കായി. സമിതി 1979-ല്‍ റവ. ഡോ. ഏബ്രഹാം വടക്കേലിന്റെ പേരില്‍ ഒരു എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തി. 1968-ല്‍ പത്ത് ദിവസം നീണ്ട് നിന്ന നാടക പഠനക്ലാസ് നടത്തുകയുണ്ടായി. സി.എന്‍. ശ്രീകണ്‌ഠന്‍ നായര്‍, ജി. ശങ്കരപ്പിള്ള, എന്‍. കൃഷ്‌ണപിള്ള, അയ്യപ്പപ്പണിക്കര്‍, വേണുക്കുട്ടന്‍ നായര്‍, ഡോ. രാമാനുജം, മധു, സാവിത്രിക്കുട്ടി എന്നിവര്‍ ഇതില്‍ ക്ലാസുകളെടുത്തു. ഭരത്‌ഗോപി, ബാബു നമ്പൂതിരി, തുടങ്ങിയ 35 പേര്‍ വിദ്യാര്‍ഥികളായിരുന്നു.
കൂത്താട്ടുകുളം ടൗണ്‍ പള്ളിയ്‌ക്ക് സമീപമാണ് മുകളില്‍ ചിത്രത്തില്‍ കാണുന്ന സി.ജെ. സ്‌മാരക മന്ദിരം പ്രവര്‍ത്തിക്കുന്നത്. സി.ജെ. സ്‌മാരക ഗ്രന്ഥശാല ഇവിടെയാണ്. സി.ജെ. പഠനഗവേഷണ കേന്ദ്രം ഇവിടെ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.
രക്ഷാധികാരികള്‍ :- പ്രൊഫ. എം.കെ.സാനു, ചെമ്മനം ഇതിനചാക്കോ, ഡോ.സുകുമാര്‍ അഴീക്കോട്, പെരുമ്പടവം ശ്രീധരന്‍, ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍, സി.എന്‍.കുട്ടപ്പന്‍, ആര്‍.എസ്. പൊതുവാള്‍
പ്രവര്‍ത്തക സമിതി :- പ്രൊഫ: എന്‍.ഐ. ഏബ്രാഹാം (പ്രസിഡന്റ്) പി. കെ. ബാലകൃഷ്ണപിളള (വൈസ് പ്രസിഡന്റ്) ജോസ് കരിമ്പന (സെക്രട്ടറി) ജി.ശ്രീജിത്ത് (ജോ. സെക്രട്ടറി) കെ.സുകുമാരന്‍നായര്‍ (ഖജാന്‍ജി) പി.കെ.നരേന്ദ്രദേവ്, പ്രൊഫ: വി.ഐ. ജോര്‍ജ്ജ്, എന്‍.സി. വിജയകുമാര്‍, ഡോ.കെ.ബിനോയി, വി.എ.രവി, ജോസഫ് ബാബു.
ഗവേണിങ് കൌണ്‍സില്‍ :- തോമസ് ചെറിയാന്‍, പി.കെ. സുരേഷ് കുമാര്‍, എന്‍. രാജു, വി.എന്‍.ഗോപകുമാര്‍, എന്‍.വി.കുര്യന്‍, ഒ.എന്‍.വിജയന്‍, എ.എസ്. രാജന്‍, ബാബുപോള്‍ എം.എല്‍.എ., എല്‍. വസുമതിയമ്മ, എ.എം. ചാക്കോ, ലീലാമ്മ ജോണ്‍, പി.എം. സ്കറിയ
സി.ജെ.സ്മാരക സമിതി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍
നാടകക്കളരി’, ‘നാടകം ഒരു പഠനം’, ‘നോവല്‍’, ‘കവിത’, ‘ജവഹര്‍ലാല്‍നെഹറു’, ‘ശാസ്ത്രയുഗത്തില്‍’ , ‘ഗാന്ധിജി ഒരു പഠനം’, ‘നവ പല്ലവം’, ‘റോമില്‍നിന്നുള്ള കത്തുകള്‍’, എന്നീ എട്ടു് പുസ്തകങ്ങള്‍ സമിതി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ‘നവ പല്ലവം’ ,‘റോമില്‍നിന്നുള്ള കത്തുകള്‍’ എന്നിവ ഒഴികെ ബാക്കിയെല്ലാം സി.ജെ സ്മാരകപ്രഭാഷണങ്ങളില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരങ്ങളാണ്. ‘നാടകം ഒരു പഠനം’ കേരള യൂണിവേഴ്സിറ്റിയുടേയും, ‘ജവഹര്‍ലാല്‍നെഹറു’ മധുര യൂണിവേഴ്സിറ്റിയുടേയും ടെക്സ്റ്ബുക്കുകളായിരുന്നു.ഇതിനു പുറമെ സി.ജെ യുടെ ഏതാനും ലേഖനങ്ങള്‍ സമിതിയുടെ ശ്രമഫലമായി പുസ്തകരുപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഴയആനുകാലികങ്ങളില്‍ നിന്ന് സമാഹരിച്ച ലേഖനങ്ങള്‍ ‘അന്വേഷണങ്ങള്‍ ’ എന്നപേരില്‍ പുറത്തിറക്കിയിട്ടുള്ളത് നിയോഗം ബുക്സാണ്.
No comments:
Post a Comment