Wednesday 7 October 2009

എന്റെ കൂത്താട്ടുകുളം-പെരുമ്പടവം ശ്രീധരന്‍

കൂത്താട്ടുകുളം എന്നോര്‍ക്കുമ്പോള്‍ മറ്റൊരു ചിന്തയുടെ ചുഴി എന്റെ മനസില്‍ രൂപം കൊള്ളുകയാണ്‌. എന്തു കൊണ്ടാണ്‌ ഒരു പ്രദേശം ഒരാള്‍ക്ക്‌ പ്രിയപ്പെട്ടതായി തീരുന്നത്‌. ഒന്നുകില്‍ അവിടെയായിരിക്കണം അയാള്‍ ജനിച്ച്‌ വളര്‍ന്നത്‌.അല്ലെങ്കില്‍ അവിടെ ചെന്നിട്ടാകാം പിന്നെയുള്ള ഭാഗ്യങ്ങള്‍ ഒക്കെയുണ്ടായത്‌.


ഫാ. ഏബ്രഹാം വടക്കേല്‍, സി.ജെ. തോമസ്‌, കൂത്താട്ടുകുളം മേരി ജോണ്‍, സിസ്റ്റര്‍ മേരി ബനീഞ്ഞ...... കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ കൂത്താട്ടുകുളത്തിന്റെ സ്ഥാനം മികവുറ്റതാക്കിയവരാണ്‌ ഇവരെല്ലാം. അവര്‍ സൃഷ്‌ടിച്ച ഒരു പാരമ്പര്യവും സംസ്‌കാരവും ഉണ്ട്‌. അതിന്റെ ഒരു ഓഹരിക്കാരനാണ്‌ ഞാനെന്നത്‌ അഭിമാനപൂര്‍വം ഓര്‍മിക്കുന്നു.

അല്ലെങ്കില്‍ തനിക്ക്‌ കൂടി അവകാശപ്പെടാന്‍ കഴിയുന്ന ഒരു സംസ്‌കാരത്തിന്റെയോ പാരമ്പര്യത്തിന്റെയോ കേന്ദ്രമാവണം അത്‌. അല്ലെങ്കില്‍ തനിയ്‌ക്കേറ്റവും പ്രിയപ്പെട്ടവരായിട്ടുള്ളവര്‍ അവിടെയായും ഉള്ളത്‌. കൂത്താട്ടുകുളം എനിയ്‌ക്ക്‌ പ്രിയപ്പെട്ടതായി തീരുന്നത്‌ അങ്ങിനെയൊക്കെയാണ്‌.

No comments:

Post a Comment

Back to TOP